കേരളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ സൂര്യക്കും കുടുംബത്തിനും ബന്ധം;’തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദികള്‍ സൂര്യയും വിജയുമായിരിക്കും’; ഗുരുതരആരോപണവുമായി മീര മിഥുന്‍

തമിഴ് സൂപ്പര്‍ താരങ്ങളായ സൂര്യയ്ക്കും വിജയ്ക്കുമെതിരെ ബിഗ് ബോസ് മീര മിഥുന്‍. മുന്‍പ് രജനികാന്തിനും നടി തൃഷയ്ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗതെത്തിയ മീര ഇപ്പോള്‍ വിജയ്ക്കും സൂര്യയ്ക്കുമെതിരായാണ് രംഗത്ത് വന്നിരിക്കുന്നത്.

വിജയ്, രജനികാന്ത് എന്നിവര്‍ തനിക്കെതിരെ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുവെന്നായിരുന്നു മീര മുന്‍പ് ആരോപണം ഉന്നയിച്ചിരുന്നത്. മാത്രമല്ല, ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും ഇത്തരം കാര്യങ്ങള്‍ തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും മീര പറഞ്ഞു. നടി തൃഷ തന്നെ വര്‍ഷങ്ങളായി വേട്ടയാടുകയാണ്. തനിക്ക് ലഭിക്കേണ്ട വേഷങ്ങള്‍ പലതും തൃഷ തട്ടിയെടുത്തതായും മീര ആരോപണങ്ങള്‍ ഉന്നയിക്കുന്നു.

മാത്രമല്ല, അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവില്‍ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണ്. കേരളത്തിലെ കള്ളക്കടത്ത് കേസില്‍ സൂര്യക്കും കുടുംബത്തിനും ബന്ധമുള്ളതായും നടി പറയുന്നു.

എന്നാല്‍, സൂര്യയ്ക്കും വിജയ്ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ ഇരുവരുടെയും ആരാധകര്‍ മീരയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള അക്രമണത്തിന് പിന്നാലെയാണ് തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, അതിന്റെ പൂര്‍ണ ഉത്തരവാദികള്‍ സൂര്യയും വിജയുമായിരിക്കുമെന്ന് മീര ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

pathram:
Related Post
Leave a Comment