വടക്കഞ്ചേരിയിൽ പാൽ വിതരണക്കാരന് കോവിഡ് ; 64 കടകൾ അടച്ചു: ബസ് യാത്രക്കാരുൾപ്പെടെ നിരീക്ഷണത്തിൽ

വടക്കഞ്ചേരി : വടക്കഞ്ചേരിയിൽ കോവിഡ് സ്ഥിരീകരിച്ച പാൽ വിതരണക്കാരൻ 26 – ന് പുതുനഗരത്ത് നടന്ന മൂത്തസഹോദരിയുടെ മകളുടെ വിവാഹത്തിലും പങ്കെടുത്തു . വിവാഹത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട് . ഇയാളുടെ വിവാഹവും ഒരുമാസം മുമ്പായിരുന്നു . ശനിയാഴ്ച പനിയെത്തുടർന്ന് ആലത്തൂർ താലൂക്കാശുപത്രിയിലത്തിച്ചപ്പോൾ ചികിത്സിച്ച ഡോക്ടറും ലാബ് , നഴ്സിങ് ജീവനക്കാരുൾപ്പെടെ നാലുപേർ നിരീക്ഷണത്തിൽ പ്രവേശിച്ചു . ഇയാൾ സ്വകാര്യബസ്സിൽ വടക്കഞ്ചേരിയിലേക്ക് വന്നു . കോവിഡ് സ്ഥിരീക രിച്ചെന്ന് അറിഞ്ഞതോടെ ആരോഗ്യവകുപ്പധി കൃതർ ഫോണിൽ വിളിച്ച് ഇയാളോട് ബസ്സിൽ നിന്നിറങ്ങാൻ നിർദേശം നൽകി . ആരോഗ്യവകുപ്പധികൃതർ വീട്ടിലെത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി . ബസ്സിലെ യാത്രക്കാരും ഡ്രൈവറും കണ്ടക്ടറുമുൾപ്പെടെ 18 പേരെ നിരീക്ഷണത്തിലാക്കി . ഇയാളുടെ വീട്ടിലെ കുട്ടികളുൾപ്പെടെ എട്ടംഗ ങ്ങളും നിരീക്ഷണത്തിലാണ് .

pathram desk 1:
Related Post
Leave a Comment