കോട്ടയം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 89 പേരിൽ 84 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയം :ജില്ലയില്‍ 89 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചു. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധയുണ്ടായത്. വിദേശത്തുനിന്നു വന്ന രണ്ടു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന മൂന്നു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.
പായിപ്പാട് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. ഇവിടെ 15 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. കുറിച്ചി ഗ്രാമപഞ്ചായത്ത് (7), എരുമേലി, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകള്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി(6 വീതം), ചങ്ങനാശേരി മുനിസിപ്പാലിറ്റി, മുണ്ടക്കയം ഗ്രാമപഞ്ചായത്ത്(5വീതം) എന്നിവയാണ് പുതിയതായി കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍.
65 പേര്‍ രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 567 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1195 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 627 പേര്‍ രോഗമുക്തരായി.

pathram desk 1:
Related Post
Leave a Comment