തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായരുടെ നെടുമങ്ങാട്ടെ വര്‍ക്‌ഷോപ് ഉദ്ഘാടനത്തിനു പോയാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെടെ വിവാദത്തില്‍ കുടുങ്ങിയത്. മന്ത്രിമാരോ സ്പീക്കറോ പങ്കെടുക്കുന്ന ചടങ്ങില്‍ സ്ഥലം എംഎല്‍എ അധ്യക്ഷനായിരിക്കണമെന്നാണ് പ്രോട്ടോക്കോള്‍. ഇതുപ്രകാരം സി.ദിവാകരനെ ഉദ്ഘാടനത്തിനു സന്ദീപ് നായര്‍ ക്ഷണിച്ചിരുന്നു.
എന്നാല്‍ തന്റെ സൗകര്യം തിരക്കാതെ സമയവും തിയതിയും കുറിക്കുകയും പന്തികേട് മണക്കുകയും ചെയ്തതോടെ അധ്യക്ഷനായിരിട്ടും സി.ദിവാകരന്‍ പോയില്ല. സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തില്‍ ഷെറീഫും പങ്കെടുത്തിരുന്നില്ല.
സ്ഥാപനത്തേയും അതിന് നേതൃത്വം കൊടുക്കുന്നവരേയും കുറിച്ച് പാര്‍ട്ടി തലത്തില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നുവെന്നാണ് ഇത് നല്‍കുന്ന സൂചന. സിപിഎം ഏരിയ സെക്രട്ടറി ആര്‍. ജയദേവന്‍, നെടുമങ്ങാട് മുന്‍സിപ്പല്‍ ചെയര്‍മാനും ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവുമായ ചെറ്റച്ചല്‍ സഹദേവന്‍ എന്നിവരും ഈ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ട് നിന്നിരുന്നു.
FOLLOW US: pathram online latest news