സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കി

ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കം ചെയ്തു. സച്ചിനൊപ്പം നില്‍ക്കുന്ന മന്ത്രിമാരായ വിശ്വേന്ദ്രസിങ്, രമേശ് മീണ എന്നിവരേയും മന്ത്രി സ്ഥാനത്തുനിന്നു നീക്കം ചെയ്തു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തിനു ശേഷമാണ് തീരുമാനം.

പിസിസി അധ്യക്ഷ സ്ഥാനത്തേക്കു പുതിയ ആളെ നിയമിച്ചതായി അറിയിച്ച കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. ഗോവിന്ദ് സിങ് ദോത്സാരെയാണ് പുതിയ പിസിസി അധ്യക്ഷന്‍. യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ സംസ്ഥാന അധ്യക്ഷന്മാരെയും നീക്കം ചെയ്തതായും പുതിയ ആളുകളെ നിയമിച്ചതായും അറിയിച്ചു. നീക്കം ചെയ്തവര്‍ ഇരുവരും സച്ചിന്‍ പൈലറ്റിന്റെ അനുയായികള്‍ ആയിരുന്നു.

രാവിലെ വിളിച്ചുചേര്‍ത്ത് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ സച്ചിന്‍ പങ്കെടുത്തിരുന്നില്ല. ബിജെപിയുമായി ചേര്‍ന്ന് സച്ചിന്‍ ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കേന്ദ്ര പ്രതിനിധികളായ അവിനാശ് പാണ്ഡെ, അജയ് മാക്കന്‍ എന്നിവരും നിയമസഭാ കക്ഷി യോഗത്തില്‍ സന്നിഹിതരായിരുന്നു.

Follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular