ആലപ്പുഴ: സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 35 പേര്‍ക്ക് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ചേര്‍ത്തലയിലും, കായംകുളത്തും സ്ഥിതിഗതികള്‍ രൂക്ഷമാണെന്ന വിലയിരുത്തലില്‍ ആരോഗ്യവകുപ്പ്.
കായംകുളത്തെ പച്ചക്കറി വ്യപാരിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള 8 പേര്‍ക്കും, പള്ളിത്തോട് സ്വദേശിയായ ഗര്‍ഭിണിയെ പരിചരിച്ച 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒപ്പം എഴുപുന്നയിലെ സ്വാകര്യ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന 18 പേര്‍ക്കും രോഗം ബാധിച്ചു. നൂറനാട് ഐടിബിപി ക്യാമ്പിലെ 76 ഓളം ഉദ്യോഗസ്ഥരുടെ പരിശോധന പോസിറ്റീവ് ആയെന്നാണ് സൂചന. ദിനംപ്രതി ശരാശരി 30 ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നുണ്ട്.
ഇതില്‍ ഏറ്റവും കൂടുതല്‍ ഭീഷണി നിലനില്‍ക്കുന്നത് ചേര്‍ത്തല കായംകുളം പ്രദേശത്താണ്. കായംകുളത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകുന്നുണ്ട്. രോഗം വ്യാപനം തടയുന്നതിന്റെ ഭാഗമായി തീരദേശ മേഖലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം.
FOLLOW US: PATHRAM ONLINE
Leave a Comment