പാലക്കാട് :ജില്ലയിൽ ഇന്ന്(ജൂലൈ ആറ്) മൂന്ന് വയസുകാരന് ഉൾപ്പെടെ എട്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് 33 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
*തമിഴ്നാട്- 1*
ചെന്നൈയിൽ നിന്നും വന്ന തിരുമിറ്റക്കോട് സ്വദേശി (35 സ്ത്രീ)
*മഹാരാഷ്ട്ര-2*
കഞ്ചിക്കോട് സ്വദേശികളായ രണ്ടുപേർ (31 സ്ത്രീ, 34 പുരുഷൻ).
*സൗദി-1*
തിരുവേഗപ്പുറ സ്വദേശി (മൂന്ന് ,ആൺകുട്ടി). സൗദിയിൽനിന്ന് വന്ന് ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ മകൻ.
*യുഎഇ-2*
ദുബായിൽ നിന്നും വന്ന കുലുക്കല്ലൂർ സ്വദേശി (30 പുരുഷൻ)
ബഹ്റൈനിൽ നിന്നും വന്ന വടക്കഞ്ചേരി സ്വദേശി (50 പുരുഷൻ)
*ഖത്തർ-1*
കണ്ണമ്പ്ര സ്വദേശി (29 പുരുഷൻ)
*സമ്പർക്കം-1*
ആനക്കര കുമ്പിടി സ്വദേശി (65 സ്ത്രീ). മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരു ഡോക്ടറുടെ സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവിൽ ഇവർ മലപ്പുറം ജില്ലയിൽ ചികിത്സയിലാണ്.
കൂടാതെ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശികളായ ഏഴു പേരെയും കോഴിക്കോട് ചികിത്സയിലുള്ള രണ്ടുപേരെയും ഇന്ന് പാലക്കാട് ജില്ലയിലേക്ക് മാറ്റും. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 171 ആകും. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും നാല് പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.