തൃശ്ശൂർ ജില്ലയിൽ ഇന്ന് 21 പേർക്ക് കൂടി കോവിഡ്; ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം

തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 03) 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേർ കൂടി രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്ത് നിന്നും 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു.

ജൂൺ 20 ന് റിയാദിൽ നിന്ന് വന്ന കുരിയിച്ചിറ സ്വദേശി (31, പുരുഷൻ), ജൂൺ 29 ന് ഷാർജയിൽ നിന്ന് വന്ന കോടശ്ശേരി സ്വദേശി (47, പുരുഷൻ), ജൂൺ 29 ന് ഷാർജയിൽ നിന്ന് വന്ന പുന്നയൂർ സ്വദേശി (29, പുരുഷൻ), ജൂൺ 18 ന് ദുബായിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശി (38, പുരുഷൻ), ജൂൺ 29 ന് ഖത്തറിൽ നിന്ന് വന്ന കൊരട്ടി സ്വദേശി (43, പുരുഷൻ), ജൂൺ 25 ന് ഷാർജയിൽ നിന്ന് വന്ന ആരക്കുളം സ്വദേശി (31, സ്ത്രീ), സൗദിയിൽ നിന്നും വന്ന വാടാനപ്പിള്ളി സ്വദേശി (32, പുരുഷൻ), യുഎഇയിൽ നിന്ന് വന്ന 34 വയസ്സുളള പുരുഷൻ, 64 വയസ്സുളള പുരുഷൻ, ഒമാനിൽ നിന്ന് വന്ന 64 വയസ്സുളള പുരുഷൻ, ജൂൺ 23 ന് ബഹറിനിൽ നിന്ന് വന്ന ഒരുമനയൂർ സ്വദേശി (35, പുരുഷൻ), ജൂൺ 29 ന് കുവൈറ്റിൽ നിന്ന് വന്ന പുന്നയൂർക്കുളം സ്വദേശി (63, പുരുഷൻ), ജൂൺ 12 ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന മേലൂർ സ്വദേശി (26, പുരുഷൻ), ബംഗളുരൂവിൽ നിന്ന് വന്ന പൂത്തോൾ സ്വദേശി (26, പുരുഷൻ), ജൂൺ 28 ന് മുംബെയിൽ നിന്ന് വന്ന വടക്കാഞ്ചേരി കുമരനെല്ലൂർ സ്വദേശികളായ രണ്ട് പേർ (47 , സ്ത്രീ, 21, സ്ത്രീ), ജൂൺ 27 ന് ഡൽഹിയിൽ നിന്ന് വന്ന ഗുരുവായൂർ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ (18, സ്ത്രീ, 45, സ്ത്രീ, 24, പുരുഷൻ, 53, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ചാലക്കുടിയിൽ രോഗം സ്ഥിരീകരിച്ച കൗൺസലറുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ 15 വയസ്സായ ആൺകൂട്ടി എന്നിവരടക്കം 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥീരികരിച്ച 181 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ ത്യശൂർ സ്വദേശികളായ ഏഴ് പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതോടെ ആകെ പോസിറ്റീവ് ആയവരുടെ എണ്ണം 449 ആയി. ഇതോടെ ആകെ പോസിറ്റീവ് ആയവരുടെ എണ്ണം 446 ആയി. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 19206 പേരിൽ 19000 പേർ വീടുകളിലും 206 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്.

കോവിഡ് സംശയിച്ച് 24 പേരേയാണ് ഇന്ന് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 14 പേരെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്. അസുഖബാധിതരായ 258 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുളളത്. 1122 പേരെ വെളളിയാഴ്ച (ജൂലൈ 03) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1427 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

വെളളിയാഴ്ച (ജൂലൈ 03) 592 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 11358 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 10346 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1012 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിൾ പരിശോധിക്കുന്നതോടനുബന്ധിച്ച് 4078 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വെളളിയാഴ്ച (ജൂലൈ 03) 380 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 44937 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 194പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

വെളളിയാഴ്ച (ജൂലൈ 03) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 485 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.  

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

445428397