ചൈന സേന സന്നാഹം ശക്തമാക്കി; രാജ്നാഥ് സിങ് ലഡാക്കിലേക്ക്

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വെള്ളിയാഴ്ച ലഡാക്കിലേക്കു പോകും. അതിർത്തിയിലെ സ്ഥിതിഗതികൾ പരിശോധിക്കാനാണ് അദ്ദേഹം ലഡാക്കിലെത്തുന്നത്. ഗൽവാൻ ഏറ്റുമുട്ടലിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സേനാംഗങ്ങളെയും സന്ദർശിക്കും. ഉന്നത സൈനിക വൃത്തങ്ങളുമായി ചർച്ച നടത്തും.

അതിനിടെ കിഴക്കൻ ലഡാക്കിനു പുറമേ അരുണാചൽ അതിർത്തിക്കു സമീപവും ചൈന സേനാ സന്നാഹം ശക്തമാക്കി. അതിർത്തിയോടു ചേർന്നുള്ള തവാങ്, വലോങ് എന്നിവിടങ്ങളിൽ ചൈന നടത്തുന്ന നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവയെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു.‌

യഥാർഥ നിയന്ത്രണ രേഖയുടെ (എൽഎസി) കിഴക്കൻ സെക്ടർ എന്നറിയപ്പെടുന്ന ഇവിടെ സേനാതലത്തിൽ ഇന്ത്യയ്ക്കാണു കരുത്ത് കൂടുതൽ. ഇന്ത്യയുടെ സേനാ പോസ്റ്റുകളിൽ ഭൂരിഭാഗവും ഉയർന്ന പ്രദേശങ്ങളിലാണ്. സിക്കിം അതിർത്തിയിലുള്ള ദോക് ലായ്ക്കു സമീപവും ചൈന സൈനികവിന്യാസം ശക്തമാക്കുന്നുണ്ടെന്നാണു വിവരം.

Follow us on pathram online

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...