എടിഎമ്മില്‍ പണം പിന്‍വലിക്കുമ്പോള്‍ നഷ്ടമായ തുക ഒന്നരമാസത്തിനു ശേഷം ബാങ്ക് തിരിച്ചുനല്‍കി

എടിഎം കൗണ്ടറില്‍ നിന്നു പണം പിന്‍വലിക്കുന്നതിനിടെ നഷ്ടമായ തുക ഒന്നര മാസത്തിനു ശേഷം ബാങ്ക് ഓംബുഡ്‌സ്മാന്‍ ഇടപെടലിനെ തുടര്‍ന്നു തിരിച്ചു കിട്ടി. വാണിയമ്പാറ സ്വദേശിയായ യുവാവിനാണു മേയ് 11 നു പട്ടിക്കാട്ടെ എടിഎം കൗണ്ടറില്‍ നിന്നു പണം പിന്‍വലിക്കുന്നതിനിടെ 7000 രൂപ നഷ്ടമായത്.

ബാങ്കില്‍ നിന്ന് പണം നഷ്ടപ്പെടുകയും എടിഎം മെഷീനില്‍നിന്ന് ലഭിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് അക്കൗണ്ടുള്ള ബാങ്കില്‍ രേഖാ മൂലം പരാതി നല്‍കിയത് . ഇടപാട് പൂര്‍ത്തിയായെന്ന മറുപടിയാണ് ഇതിന് ബാങ്കില്‍ നിന്ന് ലഭിച്ചത്.

പിന്നീട് ഓംബുഡ്‌സ്മാന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഓംബുഡ്‌സ് മാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയു ം മറ്റൊരു ബാങ്കിലെ ഇടപാട് കാരനാണ് പണം ലഭിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പണം നഷ്ടമായ യുവാവിന് ശേഷമെത്തിയ ഇടപാട് കാരന്‍ മെഷീനില്‍ നിന്നുലഭിച്ച പണം എടുക്കുയായിരുന്നു.ഓംബുഡ്‌സ്മാന്റെ നിര്‍ദേശ പ്രകാരം അന്വേഷണം നടത്തി പണം ലഭിച്ചയാള്‍ക്ക് അക്കൗണ്ടുള്ള ബാങ്ക് പണം ഈടാക്കി തിരുവനന്തപുരത്തെ ഓംബുഡ്‌സ്മാന്‍ ഓഫിസ് വഴി പരാതിക്കാരന് തിരികെ നല്‍കി.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment