കിണറ്റില്‍ ചാടിയ യുവാവ് തിരിച്ചു കയറി എത്തിയപ്പോള്‍ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

കിണറ്റില്‍ ചാടിയ യുവാവ് തനിയെ കിണറ്റില്‍ നിന്നു കയറി എത്തിയപ്പോള്‍ ഭാര്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിതറ ഭജനമഠം പുതുശ്ശേരിയിലാണു സംഭവം. അശ്വതി ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ അശ്വതി (26) ആണു മരിച്ചത്. പൊലീസ് നോക്കി നില്‍ക്കെ രഞ്ജിത്ത് സ്ഥലത്തു നിന്നു ബൈക്കില്‍ കടന്നു. ഇന്നലെ ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം.

ഇന്നലെ മദ്യപിച്ചെത്തിയ രഞ്ജിത്ത് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റില്‍ ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്നു കിണറ്റില്‍ നിന്നു സ്വയം കയറിയ രഞ്ജിത്ത് വീട്ടില്‍ കയറിയപ്പോള്‍ അശ്വതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അശ്വതി മരിച്ചു. അശ്വതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കുമായി കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മക്കള്‍: വൈഷ്ണവ്, വൈശാഖ്.

FOLLOW US: pathram online

pathram:
Related Post
Leave a Comment