ലിജോ ജോസ് പല്ലിശേരിയുടെ പടം- ‘A’ ; ചുമ്മാ പറഞ്ഞതല്ല.., ഷൂട്ടിങ് ജൂലൈ ഒന്നിന് ആരംഭിക്കും…

‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?’ എന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചപ്പോള്‍ അതൊരു ആവേശത്തില്‍ പറഞ്ഞതായിരിക്കുമെന്നാണ് പലരും കരുതിയത്. എന്നാല്‍ വെറും പറച്ചിലല്ല അത് തീരുമാനം തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് സംവിധായകന്‍. ‘എ’ എന്നാണ് പുതിയ സിനിമയുടെ പേരെന്നും ജൂലൈ 1 ന് ഷൂട്ടിങ് ആരംഭിക്കുമെന്നുമാണ് ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ട് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നതിനെച്ചൊല്ലി മലയാള സിനിമയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയായിരുന്നു ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?’ എന്ന പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തു വന്നത്. പുതിയ സിനിമകള്‍ ഉടന്‍ തുടങ്ങുന്നതില്‍ ചില നിര്‍മാതാക്കള്‍ എതിര്‍പ്പു പ്രകടിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ഫെയ്‌സ്ബുക്കില്‍ ഇത്തരമൊരു പരാമര്‍ശവുമായി എത്തിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വന്നതോടെ അഭിപ്രായവുമായി നിരവധിപ്പേരെത്തി. ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?’ എന്നത് ചെയ്യാന്‍ പോകുന്ന പുതിയ സിനിമയുടെ പേരാണെന്നാണ് പലരും ധരിച്ചത്. എന്നാല്‍ ‘സിനിമയുടെ പേരല്ല തീരുമാനമാണ്’ എന്നൊരു കുറിപ്പും ഇതിന് തൊട്ടുപിന്നാലെ സംവിധായകന്‍ പങ്കുവച്ചു. ഉടന്‍ തന്നെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍.

Get Latest news follow us: PATHRAM ONLINE

#LIJOJOSEPELLISSERY #ENTERTAINMENT #SOCIALMEDIA #SHOOTING #LOCATION

Similar Articles

Comments

Advertisment

Most Popular

പിഎഫ്‌ഐ ഓഫീസുകള്‍ പൂട്ടി തുടങ്ങി; സംസ്ഥാനത്തും സുരക്ഷ ശക്തം, ആലുവയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് സിആര്‍പിഎഫ് സുരക്ഷ

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും പോലീസ് വകുപ്പുകള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട പ്രദേശങ്ങളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും...

വീട്ടില്‍ കയറി ബലാത്സംഗം; പ്രതിയെ മുറിയില്‍ പൂട്ടിയിട്ട് പോലീസിനെ വിളിച്ച് എയര്‍ഹോസ്റ്റസ്

ന്യുഡല്‍ഹി: പരിചയത്തിന്റെ പേരില്‍ വീട്ടില്‍ വന്ന് ബലാത്സംഗം ചെയ്ത രാഷ്ട്രീയ പാര്‍ട്ടി പ്രദേശിക നേതാവിനെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ഹോസ്റ്റസ്. പോലീസിനെ വിളിച്ച എയര്‍ ഹോസ്റ്റസ് പ്രതിയെ കൈമാറി. ഡല്‍ഹിയിലെ മെഹ്‌റൗളി മേഖലയിലാണ് സംഭവം. ഖാന്‍പുര്‍...

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം; പുറത്താക്കണമെന്ന് ബിജെപി

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍...