മഹാരാഷ്ട്രയില്‍ ഇന്ന് 3721 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മൊത്തം രോഗികള്‍ 1,35,796

മുംബൈ: മഹാരാഷ്ട്രയിലെ ഇന്നും കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് 3721 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,35,796 ആയി.

ഇതുവരെ 6283 പേര്‍ക്കാണ് കോവിഡ്-19 മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഇന്നു മാത്രം 62 പേരാണ് മരിച്ചത്. ഇതുവരെ 67706 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് 1962 പേരാണ് രോഗമുക്തി നേടിയതെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. 61793 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

അതേസമയം മുംബൈയിലെ ആകെ കേസുകള്‍ 67586 ആയി ഉയര്‍ന്നു. 29720 ആക്ടീവ് കേസുകളാണ് മുംബയിലുള്ളത്. താനെയില്‍ ആകെ 25390 കേസുകളുണ്ട്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment