കെ.സി. വേണുഗോപാലിന് വോട്ടുചെയ്ത സിപിഎം എംഎല്‍എയ്ക്ക് ഒരുവര്‍ഷത്തേക്ക്‌ സസ്‌പെന്‍ഷന്‍

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കെ.സി. വേണുഗോപാലിന് വോട്ടുചെയ്തതിന്റെ പേരില്‍ സിപിഎം നടപടി. രാജസ്ഥാനിലെ പാര്‍ട്ടി എംഎല്‍എ ബല്‍വാന്‍ പൂനിയയെ സിപിഎം ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ബിജെപി ജയിക്കുമെങ്കില്‍ മാത്രം കോണ്‍ഗ്രസിന് വോട്ടുചെയ്യാനായിരുന്നു സിപിഎം നിര്‍ദേശം.

കെ.സി.വേണുഗോപാലിന് അനായാസജയം ഉറപ്പായിട്ടും ബല്‍വാന്‍ പൂനിയ വോട്ടുചെയ്തു. രാജസ്ഥാനിലെ ഭാദ്ര മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എയാണ് ബല്‍വാന്‍ പൂനിയ. സംഭവത്തില്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

രാജസ്ഥാനില്‍ 3 സീറ്റിലേക്കു കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും 2 വീതം സ്ഥാനാര്‍ഥികളാണു മത്സരിച്ചത്. ഏറ്റവും കൂടുതല്‍ വോട്ടോടെയാണ് (64) കെ.സി വേണുഗോപാല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒപ്പം, കോണ്‍ഗ്രസിന്റെ നീരജ് ഡാങ്കിയും ബിജെപിയുടെ രാജേന്ദ്ര ഗെലോട്ടും ജയിച്ചു.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment