തൃശൂരില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

തൃശൂര്‍: ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ തുമ്പക്കോട് സ്വദേശി (37, പുരുഷന്‍), വെളളിക്കുളങ്ങര സ്വദേശി (34, പുരുഷന്‍), ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഇരിങ്ങാലക്കുട സ്വദേശി (23, പുരുഷന്‍), ചെന്നൈയില്‍ നിന്ന് വന്ന എടമുട്ടം സ്വദേശി (59, സ്ത്രീ), കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ പൊറത്തിശ്ശേരി സ്വദേശി (58, പുരുഷന്‍), പശ്ചിമ ബംഗാളില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശികളായ (24, പുരുഷന്‍), (38, പുരുഷന്‍), 11 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ ചാലക്കുടി സ്വദേശിയായ 4 വയസ്സുളള പെണ്‍കുട്ടി, 16 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ പൂമംഗലം സ്വദേശി (30, പുരുഷന്‍), 13 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ ഇരിങ്ങാലക്കുട സ്വദേശി (35, പുരുഷന്‍), 14 ന് ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഗുരുവായൂര്‍ സ്വദേശി (46, പുരുഷന്‍), മെയ് 29 ന് ദുബായില്‍ നിന്നെത്തിയ ആമ്പല്ലൂര്‍ സ്വദേശി (30, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4 പേര്‍ രോഗമുക്തരായി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 288 ആയി.
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 113 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 6 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 14475 പേരും ആശുപത്രികളില്‍ 144 പേരും ഉള്‍പ്പെടെ ആകെ 14619 പേരാണ് നിരീക്ഷണത്തിലുളളത്.

pathram:
Leave a Comment