ജവാന്മാരുടെ വീരമൃത്യുവിന് ‘തിരിച്ചടിക്കാന്‍’ ആഹ്വാനം ചെയ്ത് ഹര്‍ഭജന്‍ സിങ്

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയായ ലഡാകിലെ ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ 20 ജവാന്മാരുടെ വീരമൃത്യുവിന് ‘തിരിച്ചടിക്കാന്‍’ ആഹ്വാനം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. എല്ലാ ചൈനീസ് ഉത്പന്നങ്ങളും ബഹിഷ്‌കരിക്കൂ.. എന്ന് പറഞ്ഞാണ് താരം ട്വിറ്ററിലുടെ രംഗത്തെത്തിയത്.

കൊറോണ വൈറസ് പടര്‍ത്തിയതിനെതിരെ ചൈനയ്ക്കെതിരെ ആഞ്ഞടിച്ചും നേരത്തെ താരം രംഗത്തെത്തിയിരുന്നു. ചൈനീസ് സൈന്യവുമായുള്ള സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് മറ്റ് ഇന്ത്യന്‍ താരങ്ങളും ആദരമര്‍പ്പിച്ചിരുന്നു.

FOLLOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular