പ്രതിഷേധം ഫലം കണ്ടു: വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു

സൗദിയില്‍ വന്ദേഭാരത് മിഷന്റെ പ്രത്യേക വിമാനത്തിന്റെ വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. റിയാദ്, ജിദ്ദ, ദമാം സെക്ടറില്‍നിന്ന് കേരളത്തിലേക്കു ശരാശരി 950 റിയാലിനു പകരം 1750 റിയാല്‍ വരെയാക്കിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വ്യാപകമായ പ്രതിഷേധമാണ് പഴയ നിരക്ക് പുനഃസ്ഥാപിക്കാന്‍ എയര്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. അധികമായി ഈടാക്കിയ തുക യാത്രക്കാര്‍ക്ക് തിരിച്ചുനല്‍കിവരുന്നു.

സൗദി സെക്ടറില്‍ വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചത് ആശ്വാസകരമെന്നു പ്രവാസികള്‍ പ്രതികരിച്ചു. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയോളം വര്‍ധിപ്പിച്ചിരുന്നു. ഇന്നു ദമാമില്‍നിന്നു കോഴിക്കോട്ടേക്കു മടങ്ങുന്നതിനായി കഴിഞ്ഞ ദിവസം ടിക്കറ്റെടുത്ത മലപ്പുറം സ്വദേശിക്കു നിരക്കു കുറച്ചതിനെത്തുടര്‍ന്നു ബാക്കി തുക തിരികെ ലഭിച്ചതായി യാത്രക്കാരന്‍ പറഞ്ഞു. നിരക്കു വര്‍ധിപ്പിച്ചതോടെ ചാര്‍ട്ടേഡ് വിമാനങ്ങളേക്കാള്‍ ടിക്കറ്റ് തുക, വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ടിക്കറ്റിനു നല്‍കേണ്ട അവസ്ഥയായിരുന്നു പ്രവാസികള്‍ക്ക്.

follow us: pathram online latest news

pathram:
Leave a Comment