തൃശൂര്‍ വീണ്ടും ആശങ്കയിലേയ്ക്ക്.. ആരോഗ്യപ്രവര്‍ത്തകരിലേക്ക് രോഗം പടര്‍ന്നു പിടിക്കുന്നു

തൃശൂര്‍ : ജില്ലയില്‍ കടുത്ത ആശങ്കയ്ക്ക് വഴിവച്ച് വീണ്ടും ആരോഗ്യപ്രവര്‍ത്തകരിലേക്ക് രോഗം പടരുന്നു. ഇന്നലെ മാത്രം 7 ആരോഗ്യപ്രവര്‍ത്തകരിലാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂരില്‍ അസാധാരണ സാഹചര്യമില്ല എന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തരയോഗത്തില്‍ വിലയിരുത്തലുണ്ടായതിന് പിന്നാലെയാണ് 7 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. പൊറത്തിശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആശാ വര്‍ക്കര്‍ എന്നിവര്‍ക്കാണ് രോഗം.

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് , പാചക തൊഴിലാളി , ആശാ വര്‍ക്കര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. വടക്കേക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനും കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് മൂന്ന് ആശുപത്രികളും അടച്ചു. ഇതുവരെ 20 ആരോഗ്യപ്രവര്‍ത്തകരാണ് തൃശൂരില്‍ രോഗബാധിതരായത്. ചാവക്കാട് നഗരസഭയിലെ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു മുതല്‍ ഭക്തരെ പ്രവേശിപ്പിക്കില്ല. അതേസമയം തൃശൂര്‍ ജില്ല അടച്ചിടണമെന്നാവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

follow us: pathram online latest news

pathram:
Related Post
Leave a Comment