വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ ഭയപ്പെടേണ്ട; എല്ലാ വിസകളുടെയും കാലാവധി ഡിസംബര്‍ നീട്ടിയതായി യു.എ.ഇ

ദുബായ്: വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ആശ്വാസവുമായി യുഎഇ . എല്ലാ വിസകള്‍ക്കും ഡിസംബര്‍ വരെ കാലാവധിയുണ്ടെന്ന് യു.എ.ഇ അറിയിച്ചു. ഈ സാഹചര്യത്തില്‍ നാട്ടിലെത്തിയ ഇന്ത്യാക്കാര്‍ക്ക് യുഎയില്‍ തിരിച്ചെത്താന്‍ തടസ്സമില്ലെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ വ്യക്തമാക്കി. തിരിച്ചുവരാന്‍ ഇന്ത്യക്കാര്‍ക്കുണ്ടായിരുന്ന തടസ്സങ്ങള്‍ നീങ്ങിയതായും ഇക്കാര്യത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിനും എയര്‍ലൈന്‍സുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യു.എ.ഇയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു. റസിഡന്റ് വിസക്കാര്‍ക്ക് തിരിച്ചുവരവിന് അപേക്ഷ നല്‍കാമെന്നും അദ്ദേഹം അറിയിച്ചു.

മൂന്നുമാസം വിസ കാലാവധി ബാക്കിയുള്ളവര്‍ക്ക് മാത്രമേ വിദേശത്തേക്ക് മടങ്ങാന്‍ കഴിയൂവെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ വിഭാഗവും എയര്‍ലൈന്‍സുകളും യാത്രക്കാര്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുഎഇ കോണ്‍സുല്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ വിഷയം പെടുത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്. വിസ കാലാവധി കഴിഞ്ഞാലും യുഎഇ യില്‍ താമസിക്കുന്നവരുടെ മടക്കത്തിന് കുഴപ്പമുണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതായി യുഎഇ നയതന്ത്ര ഉന്നതര്‍ പറയുന്നു.

മാര്‍ച്ച് 1 ന് വിസാ കാലാവധി പൂര്‍ത്തിയാകുന്നവര്‍ ഉടന്‍ അത് പുതുക്കണമെന്ന് കോവിഡിന്റെ പശ്ചാത്തലത്തില്‍ യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് നാട്ടില്‍ കുടുങ്ങിയവര്‍ ആശങ്കയിലായത്. മാര്‍ച്ച് ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ് വിസയുള്ളവര്‍ക്ക് ഡിസംബര്‍ വരെ യുഎഇ പിന്നീട് വിസ നീട്ടി നല്‍കിയി. എന്നാല്‍ ഇതൊന്നും പരിഗണിക്കാന്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. ആശങ്ക പങ്കുവെച്ച് അനേകര്‍ എത്തുകയും സംഭവം വിവാദം ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. യുഎഇ സര്‍ക്കാര്‍ പെര്‍മിറ്റ് നല്‍കിയിട്ടുള്ളവര്‍ക്ക് വിസാകാലാവധി കഴിഞ്ഞാലും യുഎഇ യിലേക്ക് തിരിച്ചു പറക്കാന്‍ അനുവദിക്കണമെന്ന് ഇമിമ്രേഷന്‍ വിഭാഗത്തിനും വിമാനകമ്പനികള്‍ക്കും ഇന്ത്യന്‍ അധികൃതര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഇക്കാര്യത്തില്‍ ഒരു വിജ്ഞാപനമോ മ?േ?റ്റാ ഇറക്കിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം യുഎഇ യില്‍ താമസിക്കുന്ന അനേകം ഇന്ത്യാക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവര്‍ ഫെഡറല്‍ അതോറിറ്റിയുടെ വെബ്സൈറ്റായ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. റസിഡന്റ് വിസക്കാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ യോഗ്യത. ഇതിനായി വിസയുടെ കോപ്പി, പാസ്പോര്‍ട്ടിന്റെ കോപ്പി, യു.എ.ഇ സന്ദര്‍ശിക്കാനുള്ള കാരണം വ്യക്തമാക്കുന്ന രേഖകള്‍ എന്നിവ വേണം. മാര്‍ച്ച് ഒന്നിനുശേഷം വിസ കാലാവധി അവസാനിച്ചവര്‍ക്കും അപേക്ഷിക്കാം.

പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യപ്പെടുന്നവര്‍ അനധികൃത താമസത്തിന് പിഴ ഒടുക്കേണ്ടി വരും. ഇക്കാര്യം ഒഴിവാക്കാന്‍ ഒന്നുകില്‍ വിസാ കാലാവധി നീട്ടുകയോ രാജ്യം വിടുകയോ ചെയ്യേണ്ടി വരുമെന്നാണ് യുഎഇ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. അതേസമയം റെസിഡന്‍സി പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്തവര്‍ക്ക് ഇത് ബാധകമല്ല. ഇങ്ങിനെ പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്തവരും വിസിറ്റ് വിസയില്‍ ഉള്ളവരും രാജ്യത്ത് തുടരണമെങ്കില്‍ പുതിയ പെര്‍മിറ്റ് എടുക്കേണ്ടിവരും. അല്ലാത്തവര്‍ ഒരുമാസത്തിനുള്ളില്‍ രാജ്യം വിടണം. പെര്‍മിറ്റ് ക്യാന്‍സല്‍ ആകുന്നവര്‍ വര്‍ക്ക് വിസയിലേക്കോ വിസിറ്റിംഗ് വിസയിലേക്കോ മാറ്റേണ്ടി വരും. കോവിഡ് മഹാമാരി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രോഗം പടരുന്നത് തടയുക ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

കോവിഡ് 19 കൂടുതല്‍ ആള്‍ക്കാരിലേക്ക് പടരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഉദ്ദേശം. മഹാമാരി പടരുന്നതിന് മുമ്പ് തന്നെ രാജ്യത്ത് അനധികൃതമായി തുടരുന്നവര്‍ക്ക് രോഗം കാരണമായുള്ള ഒഴിവുകള്‍ കിട്ടില്ല. മാര്‍ച്ച് 1 ന് മുമ്പ് തന്നെ വിസാ കാലാവധി പൂര്‍ത്തിയായവര്‍ക്ക് രാജ്യം വിടാനുള്ള അവസരമാണ് ആഗസ്റ്റ് 18 വരെ നല്‍കിയിരിക്കുന്നത്. വിവരങ്ങള്‍ കൃത്യമായി ചോദിച്ചു മനസ്സിലാക്കുന്നതിന് ഗവണ്‍മെന്റ് ഹോട്ട്ലൈനും നല്‍കിയിട്ടുണ്ട്. റസിഡന്‍സി പെര്‍മിക്ക് ക്യാന്‍സല്‍ ചെയ്യപ്പെട്ടവര്‍ രാജ്യത്ത് തുടര്‍ന്നാല്‍ അടുത്ത ആദ്യ ദിവസം 225 ദിര്‍ഹവും പിന്നീടുള്ള ഓരോ ദിവസവും 25 ദിര്‍ഹം വീതവും നല്‍കേണ്ടി വരും.

Follo us: pathram online latest news

pathram:
Leave a Comment