സൂര്യ ചിത്രം ‘ സൂരറൈ പോട്രു’ വിന് ‘ യു ‘ സര്‍ട്ടിഫിക്കറ്റ്

സൂര്യ ചിത്രം ‘ സൂരറൈ പോട്രു’ വിന് ‘ യു ‘ സര്‍ട്ടിഫിക്കറ്റ് കിട്ടിയതായി നിര്‍മാതാക്കള്‍ അറിയിച്ചു. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക. സിനിമ തിയ്യറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ നിര്‍മാതാവുകൂടിയായ സൂര്യ പ്രതികരിച്ചിരിക്കുന്നത്. മാധവന്‍ പ്രധാനവേഷത്തിലെത്തിയ ‘ ഇരുതി സുട്ര് ‘എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്ങര.

വൈകാരികതയാര്‍ന്ന ഒരു ആക്ഷന്‍ സിനിമയാണിത്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമാന കമ്പനി സ്ഥാപിക്കാന്‍ അദ്ദേഹം നടത്തിയ ജീവിത പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

മോഹന്‍ ബാബു, ജാക്കി ഷറഫ്, കരുണാസ് , പരേഷ് റാവല്‍, ഉര്‍വ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനതാക്കള്‍. നികേത് ബോമ്മി റെഡ്ഡിയാണ് ക്യാമറാ. ജി.വി പ്രകാശാണ് സംഗീത സംവിധായകന്‍. സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റ്‌സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സ്പാര്‍ക്ക് പിക്‌ചേഴ്‌സാണ് ‘സൂരറൈ പോട്ര് ‘ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Follo us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular