ന്യൂഡല്‍ഹി: ഒറ്റദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതു പതിനായിരത്തോളം കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 9,971 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ സ്‌പെയിനിനേയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തായി. യുഎസ്, ബ്രസീല്‍, റഷ്യ, യുകെ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയെക്കാള്‍ കൂടുതല്‍ കോവിഡ് രോഗികളുള്ളത്.
6,929 പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്. മൂന്നുമാസത്തിനുള്ളില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്ന തോതിലെത്തുമെന്നും രാജ്യവ്യാപകമായി സമൂഹവ്യാപനം നടന്നിട്ടില്ലെന്നും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എയിംസ്) ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ പറഞ്ഞു. രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 2,46,628 ആയി ഉയര്‍ന്നു.
Follow us: pathram online
Leave a Comment