ഡല്‍ഹിയില്‍ ഇനി ഡല്‍ഹികാര്‍ക്കു മാത്രമേ ചികിത്സ നല്‍കു..സര്‍ക്കാര്‍ ആശുപ്ത്രിയും സ്വകാര്യ ആശുപത്രികളും മറ്റു സംസ്ഥാനക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് കജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ക്കു മാത്രമേ ചികില്‍സ നല്‍കൂവെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു. തിങ്കളാഴ്ച മുതല്‍ സംസ്ഥാന അതിര്‍ത്തികള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

10,000 കട്ടിലുകളാണ് ഡല്‍ഹിക്കാര്‍ക്കായി നീക്കിവയ്ക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികില്‍സ ലഭിക്കും. അഞ്ചംഗ ഉപദേശക സമിതിയുടെ നിര്‍ദേശ പ്രകാരം ജൂണില്‍ 15,000 കട്ടിലുകള്‍ ഡല്‍ഹി നിവാസികള്‍ക്ക് ആവശ്യമാണ്. 9,000 കട്ടിലുകള്‍ മാത്രമാണ് നിലവിലുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ പ്രവേശിപ്പിച്ചാല്‍ മൂന്നു ദിവസം കൊണ്ട് ഇവ തീരുമെന്നും അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ പല ആശുപത്രികളും ഇതിനകം തന്നെ നിറഞ്ഞു. ഒരാഴ്ചയായി ദിവസവും ആയിരത്തിലധികം കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ രോഗികളുടെ എണ്ണം 27,000 ആയി.

കോവിഡ് പ്രതിരോധത്തിനായി മദ്യത്തിന്‍മേല്‍ ചുമത്തിയ 70 ശതമാനം പ്രത്യേക സെസ് പിന്‍വലിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ 10 മുതലാണ് അധിക സെസ് പിന്‍വലിക്കുന്നത്. മദ്യത്തിന് പ്രത്യേക സെസ് ഏര്‍പ്പെടുത്തിയതോടെ വില്‍പന കുത്തനെ ഇടിഞ്ഞു. സെസ് ഒഴിവാക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആള്‍ക്കഹോളിക് ബവ്‌റിജസ് കമ്പനീസ്(സിഐഎബിസി) !ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Follow us: pathram online

pathram:
Related Post
Leave a Comment