മലയാളി അധ്യാപകന്‍ കൊവിഡ് ബാധിച്ച് മരിച്ചു

മുംബൈ: മുംബൈയില്‍ മലയാളി അധ്യാപകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കുര്‍ള വിവേക് വിദ്യാലയ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിക്രമന്‍ പിള്ള (53) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിലെ മൊത്തം മരണസംഖ്യ രണ്ടായിരം അടുക്കുകയാണ്. സംസ്ഥാനത്താകെ 1982 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85 ജീവന്‍ നഷ്ടമായി. 2598 പേര്‍ക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകള്‍ 59,546 ആയി. 18,616 പേര്‍ ഇതുവരെ രോഗമുക്തരായി. മുംബൈയില്‍ 35,485 കേസുകളും 1135 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Follow us on patham online news

pathram:
Related Post
Leave a Comment