പാലക്കാട് ഇന്ന് 16 പേര്‍ക്ക് കൊറോണ; ആകെ ചികിത്സയിലുള്ളത് 100ലധികം പേര്‍

പാലക്കാട്: ജില്ലയില്‍ ഇന്ന് പുതുതായി 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 100 ലധികമാകും.

പത്തനംതിട്ട ജില്ലയില്‍ 6 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ സൗദിയില്‍ നിന്നുമെത്തിയതാണ്. മഹാരാഷ്ട്രയില്‍ നിന്നെത്തി കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 13 വയസുകാരന്റെ മാതാവാണ് ഇതില്‍ ഒരാള്‍.

അടൂര്‍ ഏറത്ത് സ്വദേശികളായ അച്ഛനും (67) മകനും (32), വള്ളിക്കോട് സ്വദേശി പെണ്‍കുട്ടി (25), കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശി (69) എന്നിവരാണ് മഹാരാഷ്ട്രയില്‍ നിന്നെത്തിയ മറ്റുള്ളവര്‍. സൗദിയില്‍ നിന്നെത്തിയ ആള്‍ (33) തിരുവല്ല കോയിപ്രം സ്വദേശിയാണ്. ഇദ്ദേഹം കോവിഡ് കെയര്‍ സെന്ററിലും മറ്റുള്ളവര്‍ അവരവരുടെ വീടുകളിലും നിരീക്ഷണത്തിലായിരുന്നു.

തൃശൂര്‍ ജില്ലയില്‍ 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂരില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ രോഗ സ്ഥിരീകരണമുണ്ടായത് ഇന്നാണ്. അബുദാബിയില്‍ നിന്നെത്തിയ 4 പേര്‍ക്കും ദോഹ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നു തിരിച്ചെത്തിയ ഓരോരുത്തര്‍ക്കുമാണു രോഗം സ്ഥിരീകരിച്ചത്. 5 പുരുഷന്മാരും 2 സ്ത്രീകളും ഇതിലുള്‍പ്പെടുന്നു. ഒരു സ്ത്രീ ഗര്‍ഭിണിയാണ്.

മലപ്പുറം ജില്ലയില്‍ 8 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4 പേര്‍ ഒരേ കുടുംബത്തിലുള്ളവരാണ്. മുംബൈയില്‍ നിന്ന് 21ന് വീട്ടിലെത്തിയ പരപ്പനങ്ങാടി സ്വദേശി (60) , ഇദ്ദേഹത്തിന്റെ മരുമകള്‍ (30 ) , ഇവരുടെ മക്കളായ മൂന്ന് വയസുകാരി, മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞ്, മുംബൈയില്‍ നിന്ന് 16ന് എത്തിയ തെന്നല തറയില്‍ സ്വദേശി (41) , മുംബൈയില്‍ നിന്നുതന്നെ 22ന് എത്തിയ വെളിയങ്കോട് വടക്കേപ്പുറം സ്വദേശി, മസ്‌കത്തില്‍ നിന്ന് കണ്ണൂര്‍ വഴി 23ന് ജില്ലയിലെത്തിയ ചേളാരി പാടാത്താലുങ്ങല്‍ സ്വദേശി (43 ), ആന്ധ്രപ്രദേശിലെ കര്‍ണൂലില്‍ നിന്ന് 8ന് എത്തിയ വള്ളിക്കുന്ന് ആലിന്‍ചുവട് കൊടക്കാട് സ്വദേശി (37) എന്നിവര്‍ക്കാണ് രോഗബാധ.

ഇവരെല്ലാം മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസലേഷനില്‍ ചികിത്സയിലാണ്. ഇവരില്‍ പരപ്പനങ്ങാടി സ്വദേശിയുടെ ഭാര്യയ്ക്കും മകനും 26ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 6 പേര്‍ രോഗമുക്തി നേടി വീടുകളിലേക്കു മടങ്ങി. കോവിഡ് ഭേദമായി സ്‌റ്റെപ് ഡൗണ്‍ ഐസിയുവിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി ഇന്ന് പെണ്‍കുഞ്ഞിനു ജന്‍മം നല്‍കി.

ഇടുക്കിയില്‍ ഇന്ന് കോവിഡ് ബാധിതനായത് ഡല്‍ഹിയില്‍ നിന്ന് എത്തിയ യുവാവ്(28). തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ ഇയാള്‍ നാട്ടിലെത്തിയത് 22നാണ്. തുടര്‍ന്ന് വീട്ടില്‍ ക്വറന്റീനില്‍ കഴിയുകയായിരുന്നു. ഇടുക്കിയില്‍ ഇതോടെ 3 രോഗികളാണ് ചികിത്സയിലുള്ളത്.

കോട്ടയം ജില്ലയില്‍ 3 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദുബൈയില്‍ നിന്നു മടങ്ങിയ ഗര്‍ഭിണിയുടെ ഫലം പോസിറ്റീവാണെങ്കിലും പുനപരിശോധനയ്ക്ക് അയച്ചു. ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 19 ആയി. എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍; ചങ്ങനാശേരി വെരൂര്‍ സ്വദേശി(29) 17ന് അബുദാബിയില്‍നിന്നെത്തി. ഗാന്ധിനഗറിലെ ക്വാറന്റീന്‍ കേന്ദ്രത്തിലായിരുന്നു. വാഴൂര്‍ കൊടുങ്ങൂര്‍ സ്വദേശി (27) 19ന് സൗദി അറേബ്യയിലെ ദമാമില്‍നിന്നെത്തി. ഗാന്ധിനഗറിലെ ക്വാറന്റീന്‍ കേന്ദ്രത്തിലായിരുന്നു.

ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29) മെയ് 12ന് ദാമാമില്‍നിന്നെത്തി. മെയ് 13ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവിച്ചു. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നതിനെത്തുടര്‍ന്ന് മെയ് 19ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. രണ്ടാമത്തെ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദുബൈയില്‍ നിന്നു എത്തിയ ഗര്‍ഭിണിക്കു കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ രോഗം മാറിയ ശേഷമാണ് അവിടെ നിന്നു മടങ്ങിയത്. കഴിഞ്ഞ ദിവസം ഇവിടെ പരിശോധിച്ചപ്പോള്‍ ഫലം പോസിറ്റീവായി. വൈറസ് അവശിഷ്ടങ്ങളാണോ റീഇന്‍ഫെക്ഷനാണോ എന്നു പരിശോധിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് ഇന്ന് 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വെള്ളറട സ്വദേശി (40), നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി (61), കുന്നത്തുകാല്‍ സ്വദേശി (28), ചുള്ളിമാനൂര്‍ സ്വദേശിയായ രണ്ടു വയസുള്ള പെണ്‍കുട്ടി, പൂന്തുറ സ്വദേശി (30), വക്കം സ്വദേശി (61), പെരുങ്കുളം സ്വദേശി (69) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Follow us on patham online news

pathram:
Related Post
Leave a Comment