കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പാക്കേജ് ചീറ്റിപ്പോയി; രൂപയുടെ മൂല്യം താഴ്ന്നു

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴേയ്ക്കുപതിച്ച് 76 നിലവാരത്തിലായി. കഴിഞ്ഞദിവസം 75.58 നിലവാരത്തിലായിരുന്നു ക്ലോസിങ്. ഓഹരി വിപണി കനത്ത വില്പന സമ്മർദം നേരിട്ടതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഈ വർഷം നേരത്തെ 76.91 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യം താഴ്ന്നിരുന്നു.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് നിക്ഷേപകരിൽ ആത്മവിശ്വാസമുണ്ടാക്കാതെ പോയതാണ് വിപണിയെ ബാധിച്ചത്. കോവിഡ് വ്യാപനംമൂലം അടച്ചിടൽ രണ്ടാഴ്ചകൂടി നീട്ടിയതും സൂചികകളുടെ കരുത്ത് ചോർത്തി.

സെൻസെക്സിൽ ആയിരത്തോളം പോയന്റാണ് നഷ്ടമായത്. വെള്ളിയാഴ്ചമാത്രം 1,388.04 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular