തിരുവനന്തപുരം : കേരളത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എ.സമ്പത്തിന് ദിവ്യജ്ഞാനം ഉണ്ടെന്നു കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് അവസാന വിമാനത്തില്‍ എ.സമ്പത്ത് കേരളത്തില്‍ എത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘ഇന്നതാണ് സംഭവിക്കുന്നത്. ഇത്രദിവസം കോവിഡ് ജനങ്ങളെ തളച്ചിടും, അപ്പോള്‍ ഞാന്‍ വേഗം തിരുവനന്തപുരത്തെത്താം എന്ന് സമ്പത്ത് വിചാരിച്ചതായി കരുതുന്നില്ല’– മുഖ്യമന്ത്രി പറഞ്ഞു
എ.സമ്പത്തിന് ദിവ്യജ്ഞാനം ഉണ്ടെന്നു കരുതുന്നില്ലെന്ന് മുഖ്യമന്ത്രി
Related Post
Leave a Comment