ക്വാറന്റീന്‍ കാര്യത്തില്‍ സംസ്ഥാനത്തിന് ആശയക്കുഴപ്പവുമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്വാറന്റീന്‍ കാര്യത്തില്‍ സംസ്ഥാനത്തിന് ആശയക്കുഴപ്പവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്വാറന്‍്ീന്‍ വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരന്‍ വിമര്‍ശം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

ക്വാറന്റീന്‍ സര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കി വരുന്നുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ഹോം ക്വാറന്റീന്‍ വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ പെയ്ഡ് ക്വാറന്റീന്‍ സംവിധാനത്തെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

ക്വാറന്റീന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും രംഗത്തെത്തിയിരുന്നു. 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ വേണമെന്ന നിര്‍ദേശം എന്തിനാണ് വെട്ടിക്കുറച്ച് ഏഴ് ദിവസമാക്കിയതെന്ന് അദേഹം ചോദ്യമുയര്‍ത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7