നാളെ മുതല്‍ മദ്യം വില്‍ക്കാന്‍ തീരുമാനം; ഒരേ സമയം അഞ്ച് പേര്‍ക്ക് നല്‍കും, കള്ളുഷാപ്പുകളില്‍ കുപ്പികളുമായി എത്തിയാലേ കള്ളുകിട്ടൂ

തിരുവനന്തപരും: നാളെ മുതല്‍ ബാറുകളും ഔട്ട്‌ലെറ്റുകളും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ കൗണ്ടറുകള്‍വഴി മദ്യം വില്‍ക്കാന്‍ തീരുമാനം. ലോക്ക് ഡൗണ്‍ ആയതിനാല്‍ നിബന്ധനയോടെയാണ് മദ്യ വില്‍പന. കള്ളുഷാപ്പുകളില്‍ കുപ്പികളുമായി എത്തിയാലേ കള്ളുകിട്ടൂ എന്നതടക്കം നിയമങ്ങളുണ്ട്. മദ്യം വാങ്ങാന്‍ ടോക്കണ്‍ ഏര്‍പ്പെടുത്തും. ഇതിനായുള്ള മൊബൈല്‍ ആപ്പിന്റെ കാര്യത്തിലും തീരുമാനമാകും. നിശ്ചിത സമയത്ത് കൗണ്ടറുകളില്‍ എത്തി ടോക്കണ്‍ ഉപയോഗിച്ച് മദ്യം വാങ്ങുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

ഷാപ്പുകളുടെ കാര്യത്തില്‍ ഒരേ സമയം അഞ്ച് പേര്‍ക്ക് മാത്രമേ വാങ്ങാനാവൂ എന്നതാണ് തീരുമാനം. സാമൂഹിക അകലം പാലിക്കണം, കൈയുറ മാസ്‌ക് എന്നിവ നിര്‍ബന്ധമായും ധരിക്കണം, ഷാപ്പില്‍ ഭക്ഷണം ഉണ്ടാക്കരുത് തുടങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങളുമുണ്ട്. 265 ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, 40 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍, 605 ബാറുകള്‍, 339 ബിയര്‍ വൈന്‍ പാര്‍ലറുകള്‍, എന്നിവയിലൂടെ ഒരേ സമയം രണ്ട് കൗണ്ടറുകളിലായി രണ്ടായിരത്തിലേറെ കൗണ്ടറുകളില്‍ നിന്ന് മദ്യം ലഭിക്കും. ഇരുന്നുള്ള മദ്യപാനം അനുവദിക്കില്ല.

ബെവറിജും മറ്റും തുറന്നാല്‍ ഉണ്ടാകാനിടയുള്ള തിരക്ക് ഭയന്നാണ് ഇതുവരെയും തീരുമാനം വൈകിയത്. അതുകൊണ്ടാണ് മദ്യം പാഴ്‌സലായി മാത്രം നല്‍കാന്‍ തീരുമാനം കൈക്കൊണ്ടത്‌

Similar Articles

Comments

Advertismentspot_img

Most Popular