കൊച്ചി: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് എറണാകുളം ജില്ലയില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള 30 വയസുകാരിക്ക്. ചെന്നൈയില്‍ സ്ഥിരതാമസക്കാരിയായ ഇവര്‍ ഇവിടെ എത്തിയത് കഴിഞ്ഞ ആറാം തീയതിയാണ്. വൃക്കസംബന്ധമായ ചികിത്സയ്ക്കു റോഡ് മാര്‍ഗം എത്തിയതാണ് ഇവര്‍. അന്നു തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ മറ്റുള്ളവരിലേക്കു സംക്രമണത്തിനുള്ള സാധ്യത വളരെ കുറവാണെന്നാണു വിലയിരുത്തല്‍. അതേസമയം ഇവരുമായി അടുത്ത് ഇടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ഇന്ന് എറണാകുളം ജില്ലയില്‍ 361 പേരെയാണ് ആകെ നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. നിരീക്ഷണ കാലയളവ് അവസാനിച്ച 13 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 820 ആയി. ഇവരില്‍ 10 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും, 810 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.
ഇതര സംസ്ഥനങ്ങളില്‍ നിന്ന് ഇതു വരെ റോഡ് മാര്‍ഗം ജില്ലയിലേക്ക് എത്തിയത് 1280 പേരാണ്. ഇതില്‍ റെഡ് സോണ്‍ മേഖലയില്‍ പെട്ട സ്ഥലങ്ങളില്‍ നിന്നെത്തിയ 160 പേരെ കണ്ടെത്തി പാലിശ്ശേരി എസ്!സിഎംഎസ് ഹോസ്റ്റലിലും കളമശേരിയിലെയും കാക്കനാട്ടെയും രാജഗിരി കോളേജ് ഹോസ്റ്റലുകളിലും കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി.
ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളായ സര്‍ക്കാര്‍ ആയുര്‍വേദ കോളജ്, തൃപ്പൂണിത്തുറ, കളമശ്ശേരി രാജഗിരി കോളജ് ഹോസ്റ്റല്‍, കാക്കനാട് രാജഗിരി കോളജ് ഹോസ്റ്റല്‍, പാലിശേരി എസ്‌സിഎംസ് ഹോസ്റ്റല്‍, മുട്ടം എസ്!സിഎംസ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലായി 216 പേരാണ് നിരീക്ഷണത്തിലുള്ളത്.
Leave a Comment