ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനെ വര്‍ഗീയവത്കരിക്കാനുള്ള നീക്കം നാടിന് ആപത്തെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനെ വര്‍ഗീയവത്കരിക്കാനുള്ള നീക്കം നാടിന് ആപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കിയതിനെതിരെ സംഘപരിവാറും പ്രാദേശിക കോണ്‍ഗ്രസ് ഘടകവും പ്രതിഷേധിച്ച കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

കൊറോണ വൈറസ് വ്യാപനം കണകക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും കാര്യമായി സംഭാവനകള്‍ നല്‍കുന്ന സ്ഥിതിയാണ് പൊതുവെയുള്ളത്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇത്തരത്തില്‍ സംഭാവനകള്‍ നല്‍കുന്നുണ്ട്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് സംഭാവനകള്‍ ലഭിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള സംഭാവനകളെ വര്‍ഗീയവത്കരിക്കാാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ഇത്തരം നടപടികള്‍ അപലപനീയമാണ്. ഇതെല്ലാം പൊതുസമൂഹം കൃത്യമായി നിരീക്ഷികക്കുന്നുണ്ട്.

ലോക്ക് ഡൗണ്‍ കാാലത്ത് ചട്ടങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വലിയ ആള്‍ക്കൂട്ടം പാടില്ല എന്ന നിര്‍ദദ്ദേശം നല്‍കിയിട്ടുണ്ട്. ചടങ്ങുകള്‍ ആള്‍ക്കൂട്ടമില്ലാതെ പരിമിതപ്പെടുത്തിയാണ് നടത്തേണ്ടത്. ഇതിനു വിപരീതമായ എരുമപ്പെട്ടിയിലെ ഒരു ക്ഷേത്രത്തില്‍ ആള്‍ക്കൂട്ടമുണ്ടായെന്ന പരാതി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു

pathram:
Leave a Comment