സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൊറോണ പോസിറ്റീവ്; 10 പേര്‍ക്ക് രോഗമുക്തി, ചികിത്സയില്‍ 16 പേര്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കു കൊറോണ പോസിറ്റീവ്. 10 പേര്‍ക്ക് രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈയില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം. ഇയാള്‍ വൃക്കരോഗി കൂടിയാണ്. ഇനി ആകെ 16 പേര്‍ മാത്രമേ ഇപ്പോള്‍ സംസ്ഥാനത്ത് വൈറസ് ബാധ മൂലം ചികിത്സയില്‍ കഴിയുന്നുള്ളൂ.

ഇന്ന് പത്തുപേര്‍ രോഗമുക്തരായി. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണ്. ഇതുവരെ 503 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ആകെ 20,157 പേര്‍ നിരീക്ഷണത്തിലുണ്ട്. 19,810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇന്ന്മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 35,856 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 35,355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

pathram:
Leave a Comment