അന്ന് ഐശ്വര്യറായ്ക്കു പരകം നായികയാകേണ്ടിയിരുന്നത് മഞ്ജുവാര്യര്‍.. അന്ന് മഞ്ജുവിനെ മാറ്റിയതിനു പിന്നില്‍?

ഇന്ന് മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ നായികയായി നിരവധി സിനിമകളില്‍ മഞ്ജു എത്തിയിരുന്നു. എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി മഞ്ജു എത്തിയിരുന്നില്ല. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ‘ദ പ്രീസ്റ്റ്’ എന്ന ആചിത്രത്തിലൂടെ മഞ്ജുവും മമ്മൂട്ടിയും ഒന്നിക്കാനൊരുങ്ങുകയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ചിത്രത്തില്‍ ഇരുവരും ഒന്നിക്കേണ്ടിയിരുന്നതാണ്.

രാജീവ് മേനോന്‍ ചിത്രമായ ‘കണ്ടു കൊണ്ടേന്‍,കണ്ടു കൊണ്ടേന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ഒന്നിക്കേണ്ടിയിരുന്നത്. എന്നാല്‍ രാജീവ് മേനോന്റെ ഭാര്യയുടെ നിര്‍ദ്ദേശപ്രകാരം മഞ്ജു ചെയ്യേണ്ടിയിരുന്ന റോളിലേക്ക് ഐശ്വര്യ റായിയെ കാസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി, ഐശ്വര്യ റായി, അജിത്, തബു എന്നിങ്ങനെ സൂപ്പര്‍ താരങ്ങള്‍ അണി നിരന്ന സിനിമ വമ്പന്‍ ഹിറ്റായിരുന്നു. 2000 മേയ് അഞ്ചിനായിരുന്നു ചിത്രം തിയറ്ററില്‍ എത്തിയത്. ‘ദ പ്രീസ്റ്റ്’ എന്ന ചിത്രത്തിലൂടെ മഞ്ജുവും മമ്മൂട്ടിയും ഒന്നിച്ചെത്താന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

pathram:
Related Post
Leave a Comment