രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 8365 ആയി …24 മണിക്കൂറിനിടെ 900 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 273 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8,356 പേര്‍ക്ക്.കഴിഞ്ഞ 24 മണിക്കൂറിനിടെ 900 പുതിയ കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. 34 മരണമാണ് കഴിഞ്ഞ ഒരുദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധിച്ച് നിലവില്‍ 7367 പേരാണ് ചികിത്സയിലുള്ളത്, 716 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

അതേസമയം രാജ്യത്തെ ആശങ്കയിലാക്കി മുംബൈ ധാരാവിയില്‍ 15 പുതിയ കൊറോണ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 43 ആയി ഉയര്‍ന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം എട്ട് ലക്ഷം കടക്കുമായിരുന്നുവെന്നാണ് ശനിയാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞത്. കൊറോണ നിയന്ത്രണ വിധേയമാക്കാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

pathram:
Leave a Comment