പൃഥ്വിയെ പ്രത്യേകം ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്ത് കൊണ്ടുവരേണ്ടതില്ല

ആടുജീവിതം എന്ന സിനിമയുടെ ചിത്രൂകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയും അടങ്ങുന്ന സംഘം. പൃഥ്വിയും സംഘവും സുരക്ഷിതര്‍ തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയും പൃഥ്വിയുടെ അമ്മയുമായ മല്ലിക സുകുമാരന്‍. പൃഥ്വിയെ വിളിച്ചിരുന്നെന്നും, എല്ലാ കാര്യത്തിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയതായും മല്ലിക സുകുമാരന്‍ പറഞ്ഞു.

ഷൂട്ടിംഗ് നിറുത്തി വച്ചത് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പേ സംഭവിച്ചതാണ്. ജോര്‍ദാനില്‍ വളരെ സ്‌ട്രോംഗായിട്ടാണ് കര്‍ഫ്യൂ ഡികഌര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ ബുദ്ധിമുട്ടിലായിരുന്നു കാര്യങ്ങള്‍ പൊയ്‌ക്കൊണ്ടിരുന്നത്. ബ്‌ളെസി മെയില്‍ അയട്ടിട്ടുണ്ടെന്ന് ചാനലുകളില്‍ കൂടിയാണ് ഞാനും അറിഞ്ഞത്. വര്‍ക്ക് നടക്കുന്നില്ല എന്ന ബുദ്ധിമുട്ടല്ലാതെ മോന് വേറെ പ്രശ്‌നങ്ങളൊന്നുമില്ല. നമ്മുടെ അവസ്ഥപോലെ തന്നെയാണ് അവിടെയും. അങ്ങോട്ടോ ഇങ്ങോട്ടോ യാതൊരുവിധ വാഹന സൗകര്യങ്ങളുമില്ല.

പ്രധാനപ്പെട്ട ഒരുകാര്യം, ഞാന്‍ ഒരു മെസേജ് അയച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രി മുരളീധരന്‍ സര്‍ വിളിച്ചിരുന്നു. അദ്ദേഹത്തെ അറിയാം എന്നേയുള്ളൂ വലിയ പരിചയമില്ലായിരുന്നു. വിസ സംബന്ധമായോ, താമസ സംബന്ധമായോ, ഭക്ഷണ സംബന്ധമായോ യാതൊരു കുറവും വരാതെ ഞങ്ങള്‍ എല്ലാ ഏര്‍പ്പാടും ചെയ്തിട്ടുണ്ട്. അതിലൊന്നും ഒരു ടെന്‍ഷനും വേണ്ട. എന്നാണോ യാത്ര ചെയ്യാന്‍ സൗകര്യം കിട്ടുന്നത്, അന്നുവരെ അവര്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകാതെ എംബസി വഴി എല്ലാ കാര്യങ്ങളും ചെയ്യും എന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രത്യേകമായിട്ട് ഒരു പ്ലെയിനില്‍ കൊണ്ടുവരുന്നതിനെ കുറിച്ച് ചോദിച്ചിരുന്നു. സ്വാഭാവികമായിട്ടും അത് ശരിയല്ല എന്ന അഭിപ്രായമാണ് ഞാന്‍ പറഞ്ഞത്. പലയിടങ്ങളിലും നിരവധിപേര്‍ കുടുങ്ങി കിടക്കുകയാണ്. നിയമവിരുദ്ധമായി ഒരു കാര്യം പൃഥ്വിരാജിന് വേണ്ടി ചെയ്തു എന്നു നാളെ സമൂഹത്തെ കൊണ്ട് പറയിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.’ മല്ലിക സുകുമാരന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular