മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചെന്ന് വ്യാജ പ്രചരണം…

കൊറോണ ബാധിച്ച് നടന്‍ മോഹന്‍ലാല്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. മോഹന്‍ലാല്‍ അഭിനയിച്ച ചിത്രത്തിലെ രംഗം ഉള്‍പ്പെടുത്തിയായിരുന്നു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ ഫാന്‍സ് സ്‌റ്റേറ്റ് സെക്രട്ടറി വിമല്‍ കുമാറിന്റെ പോസ്റ്റിലാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച വ്യക്തിയെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.

വിമല്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്…

ഇയാളുടെ പേര് സമീര്‍. മലയാള സിനിമയിലെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മരിച്ച് കിടക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി ‘തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കോറോണ ബാധിച്ച് മരിച്ചു’ എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് ഇയാള്‍ ആണ്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബഹു. മുഖ്യമന്ത്രി പറഞ്ഞ ഈ അവസരത്തില്‍ ഇയാള്‍ക്ക് എതിരെ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

pathram:
Leave a Comment