കൊറോണ: ഭേദമായവരില്‍ 10 ശതമാനം പേരില്‍ വീണ്ടും രോഗം, ലോകം ആശങ്കയില്‍

ന്യൂഡല്‍ഹി: ആരോഗ്യ മേഖലയെ ആശങ്കയിലാക്കി ചൈനയില്‍ നിന്ന് വീണ്ടും ചില വാര്‍ത്തകള്‍ പുറത്തുവരുന്നു. കൊറോണ രോഗം ഭേദമായവരില്‍ മൂന്ന് മുതല്‍ 10 ശതമാനം പേരില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊറോണ സംഹാര താണ്ഡവമാടിയ ചൈനയിലെ വുഹാനില്‍ നിന്നാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍.

രോഗം ആദ്യമായി തിരിച്ചറിഞ്ഞ ടോങ്ജി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 145 രോഗികളില്‍ അഞ്ചുപേരില്‍ വീണ്ടും രോഗ ബാധ സ്ഥിരീകരിച്ചു. ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 80 മുതല്‍ 90 ശതമാനം പേരില്‍ ഒരുമാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

കൊറോണയില്‍ നിന്ന് മോചിതരായവരില്‍ വീണ്ടും വൈറസ് ബാധ കണ്ടെത്തിയത് ആശങ്ക സൃഷ്ടിക്കുന്നതാണ്.

pathram:
Leave a Comment