കൊറോണ: തിരുവനന്തപുരത്തിന്റെ അവസ്ഥ ഇതാണ്…

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടറുടെ പരിശോധന ഫലം നെഗറ്റീവ്. ഇയാളുമായി സമ്പർക്കം പുലർത്തിയവരുടേത് ഉൾപ്പടെ ഏറ്റവും ഒടുവിൽ ലഭിച്ച 99 പരിശോധനാഫലവും നെഗറ്റീവാണ്.ഇതോടെ തലസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി കുറഞ്ഞു.

ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ച മണക്കാട് സ്വദേശിയുടെ വിമാനത്തിലെ സഹയാത്രികരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുമായി അടുത്തിടപഴകിയവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ജില്ലയിൽ 7854 പേർ വീടുകളിലും, 114 പേർആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്.ആകെ പരിശോധനയ്ക്ക് അയച്ച 1174 സാമ്പിളുകളിൽ 888 പരിശോധനാഫലം നെഗറ്റീവാണ്.240 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.ജില്ലയിലെ 5 കൊവിഡ് കെയർ ഹോമുകളിലായി 181 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 30 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാനായി കൂടുതൽ കെയർ ഹോമുകൾ സജ്ജമാക്കിയിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment