കൊറോണ: ഇറ്റലിയിൽ കുടുങ്ങിക്കിടന്ന 218 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

ഇറ്റലിയിൽ കുടുങ്ങിക്കിടന്ന 218 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. 211 വിദ്യാർഥികളും ഏഴ് തീർഥാടകരും അടങ്ങുന്ന സംഘത്തേയാണ് നാട്ടിലെത്തിച്ചത്. ഞായറാഴ്ച രാവിലെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡ‍ൽഹിയിൽ എത്തിയ സംഘത്തെ 14 ദിവസത്തേയ്ക്ക് ക്വാറന്റീൻ ചെയ്യുമെന്നും മന്ത്രി ട്വിറ്ററിൽ അറിയിച്ചു.
234 പേരടങ്ങുന്ന മറ്റൊരു സംഘത്തെ ഇറാനിൽനിന്നു പുലർച്ചെ തിരിച്ചെത്തിച്ചിരുന്നു. ഇവരെ രാജസ്ഥാനില്‍ സൈന്യം ക്രമീകരിച്ചിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. വിഷമകരമായ സാഹചര്യത്തിൽ സഹായിച്ച എല്ലാവർക്കും പ്രത്യേക നന്ദി അറിയിക്കുന്നതായി ഇറ്റലിയിലെ ഇന്ത്യൻ കോൺസുലേറ്റ് ട്വീറ്റ് ചെയ്തു. ഇറ്റലിയിലെ എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമം ഉറപ്പാക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു. അധികൃതര്‍ക്ക്‌ നന്ദി രേഖപ്പെടുത്തിക്കൊണ്ട് വിദ്യാര്‍ഥികളും രംഗത്തെത്തി.

കോവിഡ് 19 മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇറ്റലിയിൽ ഇന്ത്യയുടെ രക്ഷാദൗത്യം. കോവിഡിന്റെ ആസ്ഥാനം ഇപ്പോൾ യൂറോപ്പാണെന്നും സംഘടന പ്രഖ്യപിച്ചിരുന്നു. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇറ്റലിയിൽ മരണം 1441 ആയി

Similar Articles

Comments

Advertismentspot_img

Most Popular