പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി ലിറ്ററിന് 3 രൂപ കൂട്ടി

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി ലിറ്ററിന് 3 രൂപ വച്ച് കൂട്ടി കേന്ദ്രം . രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതിന്റെ നേട്ടം പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എക്‌സൈസ് തീരുവ ഉയര്‍ത്തുന്നത് എന്നതാണ് വിവരം.

അതേസമയം രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് കുറഞ്ഞത്. 72 രൂപ ഒരു പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയിലെ വില. ഡീസലിന് 66 രൂപ 21 പൈസയും. തിരുവനന്തപുരത്ത് പെട്രോളിന് 73.29 ആകുമ്പോള്‍ ഡീസലിന് 67 രൂപ 49 പൈസയാണ്.

ഴിഞ്ഞ പതിനാല് ദിവസത്തിനിടെ പെട്രോളിനും ഡീസലിനും ഒന്നേമുക്കാല്‍ രൂപയുടെ വീതം കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം അസംസ്‌കൃത എണ്ണ വില അന്താരാഷ്ട്ര വേദിയില്‍ ഉയരുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 35 ഡോളറിന് മുകളിലായി.

Similar Articles

Comments

Advertismentspot_img

Most Popular