വീണ്ടും ബസപകടം: കല്ലട ബസ് മറിഞ്ഞ് യുവതി മരിച്ചു

കര്‍ണാടകയില്‍ മൈസൂര്‍ ഹുന്‍സൂരില്‍ സ്വകാര്യബസ് മറിഞ്ഞ് ഒരു മരണം. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിനി ഷെറിന്‍ (26) മരിച്ചത്. കല്ലട ട്രാന്‍സ്‌പോര്‍ട്ട് ബസ് മറിഞ്ഞാണ് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

പരുക്കേറ്റവരെ മൈസൂര്‍ കെ ആര്‍ ആശുപത്രി, ഭവാനി ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിക്ക് കലാസിപാളയം സ്റ്റാന്റില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ അഞ്ച് മണിക്ക് കോഴിക്കോട് എത്തണ്ടതായിരുന്നു. സീറ്റ് ബുക്ക് ചെയ്ത് 34 പേരും മലയാളികളാണ് എന്നാണ് റിപ്പോര്‍ട്ട്.

pathram:
Related Post
Leave a Comment