ഇന്ത്യയിലേക്കുള്ള രണ്ടാം പ്രത്യേക വിമാനം ചൈനയില്‍നിന്ന് ഉടന്‍ പുറപ്പെടും

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള എയര്‍ ഇന്ത്യയുടെ രണ്ടാം പ്രത്യേക വിമാനം വുഹാനില്‍നിന്ന് ഉടന്‍ പുറപ്പെടും. യാത്രക്കാരുടെ ബോര്‍ഡിംഗ് തുടരുകയാണ്. പരിശോധനയില്‍ കൊറോണ ലക്ഷണങ്ങളില്ലാത്തവരെയാണ് രണ്ടാമത്തെ വിമാനത്തില്‍ തിരിച്ചെത്തിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ഡല്‍ഹിയില്‍ നിന്ന പുറപ്പെട്ട രണ്ടാം വിമാനം ചൈനയിലെ വുഹാനിലെത്തി.

ആദ്യ വിമാനത്തില്‍ ഉണ്ടായിരുന്ന ആരോഗ്യ സംഘമാണ് ഈ വിമാനത്തിലും ഉള്ളത്. മൂന്നിറ്റിയിരുപതിലധികം ആളുകള്‍ രണ്ടാം വിമാനത്തിലുണ്ടാകും. ചൈനയില്‍ അവസാനഘട്ട ആരോഗ്യ പരിശോധനയ്ക്ക് ശേഷം അനുമതി ലഭിച്ചവര്‍ വിമാനത്തില്‍ പ്രവേശിച്ച് തുടങ്ങി. നാളെ രാവിലെ ആറ് മണിയോടെ വിമാനം ഡല്‍ഹിയിലെത്തും. വിമാനത്താവളത്തില്‍ വച്ച് പരിശോധിച്ച് ഇവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും.

ആദ്യ വിമാനത്തില്‍ എത്തിയ 324 പേരെ മനേസറിലേയും ചൗളയിലേയും ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ 42 മലയാളികള്‍ ഉണ്ടായിരുന്നു. 14 ദിവസം തിരിച്ചെത്തുന്നവരെ നിരീക്ഷിക്കും. വൈറസ് ബാധിതരെന്ന് കണ്ടെത്തുന്നവരെ കണ്‍ണ്ടോണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റും. രോഗമില്ലാത്തവരെ വിട്ടയക്കുന്ന കാര്യത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം തീരുമാനം എടുക്കും.

Key words: Air Indias second special flight, depart from China soon, Corona virus infection

pathram:
Leave a Comment