‘കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ’; വിമർശകന് മറുപടിയുമായി പാർവതി

പൗരത്വ നിയമത്തെ പിന്തുണച്ച് എത്തിയ അനുപം ഖേറിനെതിരെ പാര്‍വതി രംഗത്തെത്തിയച് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രണമാണ് താരം നേരിട്ടത്. ഇപ്പോള്‍ മതത്തിന്റെ പേരില്‍ തന്നെ ഉപദേശിക്കാൻ എത്തിയ വിമർശകന് നടി കൊടുത്ത മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ വൈറൽ.

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് പാര്‍വതി മറുപടി കൊടുത്തത്. ‘മതം മാറുന്നില്ലേ പാര്‍വതി തന്റെ പേരിന്റെ ഉത്ഭവം അറിയാമോ? കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാള്‍ മതം മാറിയാല്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ടെ,’- എന്നായിരുന്നു പാര്‍വതിക്ക് അയച്ച ഉപദേശം. ഇതിനുള്ള മറുപടിയാണ് താരം കൊടുത്തത്. ‘എന്തൊരു ഉത്കണ്ഠ’ എന്നായിരുന്നു നടിയുടെ മറുപടി.

SHARE