പകമാറാതെ, പ്രതികാരം തീര്‍ക്കാന്‍ മഞ്ജു വരുന്നു

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ പ്രതി പൂവന്‍കോഴിയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ട്രെയ്ലര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. സംവിധായകനും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഉണ്ണി.ആറിന്റെ ഏറെ ചര്‍ച്ചയായ നോവലാണ് പ്രതി പൂവന്‍ കോഴി. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും ഉണ്ണി.ആര്‍. തന്നെയാണ്.

‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിന് ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. അനുശ്രീ, അലന്‍സിയര്‍, ഷൈജു കുറുപ്പ്, ഗ്രേസ് ആന്റണി എന്നിവരാണ് മറ്റു താരങ്ങള്‍.

pathram:
Related Post
Leave a Comment