ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം സോഷ്യല്‍ മീഡിയകളിലൂടെ; മുട്ടന്‍ പണി കൊടുത്ത് ഭാര്യ

സോഷ്യല്‍ മീഡിയ കുടുംബ ബന്ധങ്ങളിലും ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. സോഷ്യല്‍ മീഡിയകളിലൂടെ ഭര്‍ത്താവ് പരസ്ത്രീകളുമായി സല്ലാപം നടത്തുന്നത് അറിഞ്ഞതോടെ ഭാര്യ തന്നെമുട്ടന്‍ പണി കൊടുത്തു. വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്താണ് ഭാര്യ ഭര്‍ത്താവിനെ കുടുക്കിയത്. ഭാര്യയാണെന്ന് അരിയാതെ യുവതിയോട് ഇയാള്‍ ചാറ്റ് ചെയ്യുകയും ഒരുമിച്ച് തങ്ങാന്‍ ക്ഷണിക്കുകയുമയിരുന്നു. അറബ് യുവതിയാണ് ഇത്തരത്തില്‍ ഭര്‍ത്താവിന്റെ കള്ളത്തരം കൈയ്യോടെ പിടികൂടിയത്.

സംഭവത്തെ തുടര്‍ന്ന് കുടുംബകോടതിയെ സമീപിച്ച യുവതി ചാറ്റിന്റെ വിശദാംശങ്ങള്‍ ഹാജരാക്കി. യുവതിക്ക് കോടതി വിവാഹ മോചനവും അനുവദിച്ചു. മാത്രമല്ല യുവതിക്ക് വീട് വെച്ച് കൊടുക്കണമെന്നും പ്രതിമാസ ചിലവിന് തുക നല്‍കണമെന്നും യുവാവിന് കോടതി നിര്‍ദേശവും നല്‍കി.

രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ആറ് മാസം പ്രായമായ ആണ്‍കുട്ടിയുമുണ്ട്. ഭര്‍ത്താവിനെ പരസ്ത്രീകള്‍ക്കൊപ്പം കണ്ടതായി സുഹൃത്ത് യുവതിയെ അറിയിച്ചു. തുടര്‍ന്ന് ഫോണ്‍ ചെയ്ത് ചോദിച്ചപ്പോള്‍ ജോലിയിലാണെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. മണിക്കൂറുകളോളം സോഷ്യല്‍ മീഡിയകളില്‍ ചിലവഴിക്കുന്ന യുവാവ് ചില ദിവസങ്ങളില്‍ വീട്ടിലേക്ക് വരാതിരിക്കുന്നതും കൂടി പതിവായതോടെയാണ് യുവതി കാര്യമായി അന്വേഷിച്ചത്. തുടര്‍ന്നാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭര്‍ത്താവിന്റെ തനി നിറം തെളിവ് സഹിതം പിടികൂടിയത്.

SHARE