അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറിയുമായി മായങ്ക്; രോഹിത്തിന് 150; ഇന്ത്യ കുതിക്കുന്നു

ടെസ്റ്റില്‍ ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയ രോഹിത് ശര്‍മയ്ക്കു പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മായങ്ക് അഗര്‍വാളിനും സെഞ്ചുറി. മായങ്കിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണ് വിശാഖപട്ടണത്ത് പിറന്നത്. പിന്നാലെ രോഹിത്ത് 150 റണ്‍സ് പൂര്‍ത്തിയാക്കുകയും ചെയ്തു.

204 പന്തില്‍ നിന്ന് രണ്ടു സിക്സും 13 ബൗണ്ടറികളുമടക്കമാണ് മായങ്ക് സെഞ്ചുറിയിലെത്തിയത്. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന 86-ാമത്തെ ഇന്ത്യന്‍ താരമാണ് മായങ്ക്.

ഓപ്പണര്‍മാര്‍ മികച്ച പ്രകടനം തുടര്‍ന്നതോടെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 239 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 136 റണ്‍സോടെ രോഹിത്തും 100 റണ്‍സോടെ മായങ്കും ക്രീസില്‍ തുടരുന്നു.

ഒന്നാം ദിനം മഴമൂലം ഇടയ്ക്ക് വെച്ച് മത്സരം നിര്‍ത്തിവെയ്ക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 202 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ.

SHARE