സ്‌പോട്ട് അഡ്മിഷൻ 26 ന്

എം.ടെക് സ്‌പോട്ട് അഡ്മിഷൻ 26 ന്
കേന്ദ്രസർക്കാരിന്റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇആർ ആൻഡ് ഡിസിഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എം.ടെക് സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി കോഴ്‌സിൽ 26ന് രാവിലെ 11 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വെള്ളയമ്പലത്തെ സിഡാക്ക് ക്യാംപസിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സിഡാക്കിലെ പ്രോജെക്ടുകളിൽ പ്രവർത്തിക്കാനും പഠനശേഷം രണ്ടുവർഷം വരെ സ്റ്റൈപ്പന്റോടെ ഇന്റേൺഷിപ്പിനും അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2723333, 250, 430, 9496331190, 7907463997, erdciit.ac.in.
പി.എൻ.എക്സ്.2501/19

എം.സി.എ(റെഗുലർ ആൻഡ് ലാറ്ററൽ എൻട്രി): ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2019-20 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) റെഗുലർ ആൻഡ് ലാറ്ററൽ എൻട്രി കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2560360, 361, 362, 363, 364, 365.

Similar Articles

Comments

Advertismentspot_img

Most Popular