എല്‍ഡിഎഫ് 13 സീറ്റ് നേടുമെന്ന് ന്യൂസ് 18 സര്‍വേ ഫലം

മിക്ക എക്സിറ്റ് പോളുകളും കേരളത്തില്‍ യുഡിഎഫ് തരംഗം പ്രവചിച്ചപ്പോള്‍ ന്യൂസ് 18 എക്സിറ്റ് പോള്‍ ഫലത്തില്‍ എല്‍ഡിഎഫിനാണ് മുന്‍ തൂക്കം. 11 മുതല്‍ 13 സീറ്റുകള്‍ വരെ എല്‍ഡിഎഫ് നേടുമെന്ന് ന്യൂസ് 18 സര്‍വേഫലം പറയുന്നു. യുഡിഎഫിന് 7 മുതല്‍ 9 വരെ സീറ്റുകളാണ് ന്യൂസ്18 പ്രവചിക്കുന്നത്. എന്‍ഡിഎ പരമാവധി ഒരു സീറ്റ് വരെ നേടിയേക്കാമെന്നും സര്‍വേഫലം പറയുന്നു.

കേരളത്തിലെ സര്‍വേ ഫലങ്ങള്‍…

ന്യൂസ്18 എല്‍ഡിഎഫ് (11-13), യുഡിഎഫ് (07-09), എന്‍ഡിഎ (01)

ഇന്ത്യ ടുഡേ- യുഡിഎഫ്(15-16), എല്‍ഡിഎഫ്(3-5), എന്‍ഡിഎ (0-1)

ടുഡേയ്സ് ചാണക്യ- യുഡിഎഫ് (16), എല്‍ഡിഎഫ് (8), ബിജെപി (0)

ന്യൂസ് നേഷന്‍ -യുഡിഎഫ് (11-13), എല്‍ഡിഎഫ് (5-7), എന്‍ഡിഎ (1-3)

SHARE