നിങ്ങളുടെ അനുവാദമില്ലാതെ ഗ്രൂപ്പുകളിലേക്ക് വലിച്ചിഴയ്ക്കാന്‍ ഇനി ആര്‍ക്കും കഴിയില്ല; പുതിയ വാട്ട്‌സ്ആപ്പിന്റെ സവിശേഷതകള്‍

ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്‌സ്ആപ്പ്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വലിയ മാറ്റമാണ് വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ വരുത്തിയിരിക്കുന്നത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ആളുകളെ ചേര്‍ക്കുന്നതില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ഇപ്പോള്‍ വാട്ട്‌സ്ആപ്പിലെ ഏത് ഗ്രൂപ്പിലും ആരെയും ആര്‍ക്കും ആഡ് ചെയ്യാവുന്ന അവസ്ഥയാണ്. ഇതിലാണ് മാറ്റം വരുത്താന്‍ വാട്ട്‌സ്ആപ്പ് ഉദ്ദേശിക്കുന്നത്.

ഇഷ്ടപ്പെടാതെ പല ഗ്രൂപ്പിലേക്കും പലരേയും വലിച്ചിഴയ്ക്കുന്നു എന്ന വ്യാപക പരാതി ഉണ്ടായതും ഗ്രൂപ്പില്‍ ആളെ ചേര്‍ക്കുന്നതിന് ചേര്‍ക്കപ്പെടുന്നയാളുടെ അനുവാദവും വേണം എന്ന നിബന്ധന കൊണ്ടുവരാന്‍ കാരണമാക്കി. ഇതിനായി സെറ്റിംഗിലെ ഫീച്ചറില്‍ വാട്ട്‌സ്ആപ്പ് ഉടന്‍ മാറ്റം വരുത്തും. ഇതോടെ സെറ്റിംഗില്‍ ഗ്രൂപ്പ് സംബന്ധിച്ച് ഓപ്ഷന്‍ ലഭിക്കും. നിങ്ങളെ ഒരു ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ ആര്‍ക്കൊക്കെ അനുവാദം നല്‍കണം എന്നതാണ് ചോദ്യം. ഇതില്‍ ഓപ്ഷനായി “nobody,” “my contacts,” or “everyone.”‘ എന്നിങ്ങനെ ഉണ്ടാകും. ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം.

ഇന്‍വൈറ്റ് ലിങ്ക് വഴി ജോയിന്‍ ചെയ്യാന്‍ നോക്കുമ്പോഴും ജോയില്‍ ചെയ്യണോ, വേണ്ടയോ എന്ന ഓപ്ഷന്‍ ലഭിക്കും. ഇത്തരം ലിങ്കുകള്‍ നിങ്ങളുടെ പ്രൈവറ്റ് ചാറ്റില്‍ ലഭിച്ചാല്‍ അത് മൂന്ന് ദിവസം മാത്രമേ നിലനില്‍ക്കൂ. ബുധനാഴ്ച മുതല്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ ഈ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Similar Articles

Comments

Advertismentspot_img

Most Popular