സത്യത്തില്‍ എനിക്ക് ഡാന്‍സ് ചെയ്യാന്‍ നാണമാണ്: മമ്മൂട്ടി

അഭിനേതാവെന്ന നിലയില്‍ ഞാന്‍ സ്വാര്‍ഥനാണെന്ന് മമ്മൂട്ടി. എല്ലാ സിനിമകളിലും ഞാന്‍ തന്നെ അഭിനയിക്കണമെന്നും, എല്ലാ കഥാപാത്രങ്ങളും എനിക്ക് തന്നെ ചെയ്യണമെന്നും ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് എന്നില്‍ നിന്നും സിനിമ വിട്ടു പോകാത്തതും സിനിമയില്‍ നിന്ന് ഞാന്‍ വിട്ടു പോകാത്തതും. മമ്മൂട്ടി പറഞ്ഞു.

ഒരു മികച്ച കഥാപാത്രം ചെയ്തുവെന്ന് കരുതി അതിന് ശേഷം അതവിടെ നിര്‍ത്താന്‍ കഴിയില്ല. വീണ്ടും അഭിനയിച്ചു കൊണ്ടിരിക്കാനാണ് താന്‍ എപ്പോഴും ആഗ്രഹിക്കുന്നതെന്നും തമിഴ് ചാനലായ ‘തന്തി ടിവി’ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു. ഡാന്‍സ് ചെയ്യാനറിയില്ല എന്ന വിമര്‍ശനത്തോടും മമ്മൂട്ടി പ്രതികരിച്ചു.

ഡാന്‍സ് ചെയ്യാന്‍ ചെറിയ നാണമുണ്ട്. അതുകൊണ്ടാണ് കളിക്കാത്തത്. കാണുമ്പോള്‍ ഇത് എളുപ്പമാണെന്ന് തോന്നും പക്ഷേ അവിടെ ചെന്നു നിക്കുമ്പോള്‍ ആ താളത്തിന് അനുസരിച്ച് എനിക്ക് ചെയ്യാന്‍ കഴിയില്ല, ദളപതി സിനിമയ്‌ക്കൊക്കെ കഷ്ടപ്പെട്ടാണ് ചെയ്തത്. ഡാന്‍സ് ചെയ്യുമ്പോള്‍ റിയലിസ്റ്റിക്കാവില്ലെന്ന് താന്‍ പറയുന്നത് ശരിക്കും ഒരു ഒഴികഴിവ് മാത്രമാണ്. സത്യത്തില്‍ തനിക്ക് കളിക്കാന്‍ അറിയില്ലെന്നതും നാണമാണെന്നതുമാണ് കാരണം. ചെയ്യാന്‍ ശ്രമിച്ചിരുന്നു പക്ഷേ തന്റെ നാണം ചിത്രങ്ങളില്‍ കാണാന്‍ കഴിയുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular