സില്‍ക്ക് സ്മിതയുടെ മരണത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ഷക്കീല

ബി ഗ്രേഡ് ചിത്രങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറിയ സില്‍ക്ക് സ്മിതയും ഷക്കീലയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നോ..? സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ദ ഡേര്‍ട്ടി പിക്ചറില്‍ പറയുന്നത് ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധം ആയിരുന്നില്ലെന്നാണ്. എന്നാല്‍ ഇത് സത്യമല്ലെന്നാണ് ഷക്കീല പറയുന്നത്. ഒരുകാലത്ത് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റിയ താരങ്ങാളായിരുന്നു സില്‍ക്ക് സ്മിതയും ഷക്കീലയും. ഇരുവരും തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സില്‍ക്ക് സ്മിതയുടെ മരണം. അക്കാലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഷക്കീല.

‘വിദ്യാ ബാലന്റെ ഡേര്‍ട്ടി പിക്ചറില്‍ തന്റെ കഥാപാത്രത്തെ കാണിച്ചിരിക്കുന്നത് ശരിയായിട്ടല്ല. തന്റെ ആദ്യത്തെ വിജയചിത്രം സില്‍ക് സ്മിതയ്‌ക്കൊപ്പമായിരുന്നു.- ഷക്കീല പറഞ്ഞു. 1995 ല്‍ ഇറങ്ങിയ പ്ലേ ഗേളാണ് ഷക്കീലയുടെ ആദ്യ വിജയ ചിത്രം. ചിത്രത്തില്‍ ഇരുവരും സഹോദരിമാരായാണ് അഭിനയിച്ചത്. ഡേര്‍ട്ടി പിക്ചറില്‍ കാണിച്ചിരിക്കുന്ന പോലെ തങ്ങള്‍ ശത്രുക്കള്‍ അല്ലെന്നും സില്‍ക് സ്മിതയുടെ സ്ഥാനം കൈയടക്കിയിട്ടില്ലെന്നും ഷക്കീല പറഞ്ഞു.

‘ഡേര്‍ട്ടി പികചറിലെ രംഗങ്ങളില്‍ സത്യമില്ല. എന്നെ സില്‍ക്കിന്റെ എതിരാളിയായിട്ടാണ് കാണിച്ചിരിക്കുന്നത്. തിരക്കഥയില്‍ അവര്‍ എന്ത് എഴുതിയിട്ടുണ്ടെങ്കിലും അത് അവരുടെ കാര്യമാണ്. അതിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ചിത്രത്തില്‍ സില്‍ക്ക് സ്മിത ഷക്കീലയോട് പറയുന്ന ഡയലോഗില്‍ സത്യമില്ല. എന്റെ ആദ്യ ചിത്രം അവര്‍ക്കൊപ്പമായിരുന്നു. സഹോദരിയായി. അതിന് ശേഷം അവര്‍ മരിച്ചു. അതിനാല്‍ ഒരിക്കലും അവരോട് മത്സരിക്കേണ്ടി വന്നിട്ടില്ല’ ഷക്കീല വ്യക്തമാക്കി.

SHARE